14 August, 2022 02:08:45 PM
ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുൻജുൻവാല. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്‍റെ ആസ്തി. ഇന്ത്യൻ ഓഹരി നിക്ഷേപകരിൽ പ്രധാനിയും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുൻജുൻവാല.
ഫോബ്‌സ് പട്ടിക പ്രകാരം 5.5 ബില്യൺ ഡോളർ ആസ്തിയാണ് രാകേഷ് ജുൻജുൻവാലയ്ക്കുള്ളത്. ഇന്ന് പുലർച്ചെ 6.45ന് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഉടൻ മുംബൈ ബ്രീച്ച് കാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി ജുൻജുൻവാല അവശനിലയിലായിരുന്നു. ആകാശ എയറിന്‍റെ ലോഞ്ചിൽ വീൽചെയറിലാണ് ജുൻജുൻവാല എത്തിയിരുന്നത്.