04 August, 2022 01:30:10 PM


മീനച്ചിലാറ്റില്‍ പേരൂരിലും കോട്ടയത്തും കുമരകത്തും ജലനിരപ്പ് ഉയരുന്നു



കോട്ടയം: മഴ തുടരുന്നതിനിടെ മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. ഇന്ന് 12 മണിക്ക് തീക്കോയിയില്‍ ജലനിരപ്പ് താഴ്ന്നുവെങ്കിലും പേരൂര്‍, നീലിമംഗലം, നാഗമ്പടം, കുമരകം മേഖലകളില്‍ ഉയരുകയാണ്. ഇവിടെല്ലാം അപകടനിരപ്പിനേക്കാള്‍ മുകളിലാണ് ജലനിരപ്പ്. മീനച്ചിലാറ്റിലും മണിമലയാറിലും ഇന്ന് രാവിലെ 8 മുതല്‍ 12 വരെ ജലനിരപ്പില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ ചുവടെ.



മഴ ശക്തമായതിനെ തുടർന്ന് ജില്ലയിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് - 17, കാഞ്ഞിരപ്പള്ളി - 4, കോട്ടയം - 22, ചങ്ങനാശേരി-1, വൈക്കം - 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 351 കുടുംബങ്ങളിലായി 1075 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 456 പുരുഷന്മാരും 448 സ്ത്രീകളും 171 കുട്ടികളുമുൾപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K