03 August, 2022 12:38:23 PM
'നമ്മുടെ ഭക്ഷണം നമ്മുടെ ആരോഗ്യം': കര്‍ക്കിടക കഞ്ഞിയും പത്തിലത്തോരനും ആഹരിക്കുന്നു
കുറവിലങ്ങാട്: ഇന്ദിരഗിരി സ്‌കില്‍ ഡെവലപ്‌മെന്‍റ് മര്‍ട്ടിപര്‍പ്പസ് ഇന്‍ഡ്രസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നമ്മുടെ ഭക്ഷണം നമ്മുടെ ആരോഗ്യം എന്ന സന്ദേശം നല്കി കൃഷിഭവന്‍, ആയുര്‍വേദ ആശുപത്രി, ഭാരതീയ പ്രകൃതി ചികിത്സാ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെ ആഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രിയില്‍ കര്‍ക്കിടക കഞ്ഞിയും പത്തിലത്തോരനും പാകം ചെയ്ത് ഒന്നിച്ച് ആഹരിക്കുന്നു. യോഗയുടെ പ്രാധാന്യം, കാര്‍ഷിക സംസ്‌കാരത്തിന്‍റെ ആവശ്യകത, ആയുര്‍വേദത്തിലൂടെ ആരോഗ്യബോധവല്ക്കരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാ ക്ലാസ്സുകള്‍ നടത്തും. സൊസൈറ്റി പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, സെക്രട്ടറി ഷാജി പുതിയിടം, മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജഹംസ്, കൃഷി ഓഫീസര്‍ പാര്‍വ്വതി ആര്‍., അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.