28 July, 2022 08:19:04 PM


മേലുകാവില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിൽ



പാലാ: മേലുകാവ് പാറശ്ശേരിൽ സാജന്‍ സാമുവലിന്‍റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതിയെ കൂടി പിടികുടി.കോട്ടയം ജില്ലയിൽ കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ പൈലി മകൻ പക്കി സജി എന്ന്അറിയപ്പെടുന്നസജി (45) യെയാണ് മേലുകാവ്പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കോട്ടയം ജില്ലയിൽ മാഞ്ഞൂർ കരയിൽ കാഞ്ഞിരമുകളേൽ വീട്ടിൽ ഭാസ്കരൻ മകൻ രാജു(45)  എന്ന ആളെയും പോലീസ് അറസ്റ്റു ചെയ്തു. ഇതേകേസിലെ പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികുടിയിരുന്നു. 

സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ആക്രമണസംഘത്തില്‍ ഉണ്ടായിരുന്ന സജിയെ കൂടി പിടികൂടാനായത്. ഇയാള്‍ക്ക് കടുത്തുരുത്തി, കുറവിലങ്ങാട്‌ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകൾ നിലവിൽ ഉണ്ട്. പാലാ ഡി. വൈ.എസ്.പി ഗിരീഷ് .പി. സാരഥി, എസ്.എച്ച്.ഓ രഞ്ചിത്ത് കെ വിശ്വനാഥ്, എസ്സ്.ഐ അജിത്ത്,  സി.പി.ഓ മാരായ ശ്യാം, ശരത്ത്, നിതാന്ത്, ജോബി സെബാസ്റ്റ്യൻ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K