22 July, 2022 07:20:11 PM


കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസിന് നേരെ ആക്രമണം: മധ്യവയസ്കന്‍ പിടിയില്‍



കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ  വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ.  ചങ്ങനാശ്ശേരി പെരുന്ന  വലിയ ഭാഗത്ത് വീട്ടിൽ കനി പി. എ യുടെ മകൻ മുഹമ്മദ് റാഫി (52) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം റിവേഴ്സ് എടുക്കുന്നതിനിടയിൽ സമീപത്തെ വാഹനത്തിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K