17 July, 2022 08:36:40 PM
മുക്കുപണ്ടം നല്കി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ തൃശൂര്‍ സ്വദേശി കുമരകത്ത് അറസ്റ്റിൽ
കുമരകം: മുക്കുപണ്ടം നല്കി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിൽ. കവണാറ്റിൻകര ബാങ്ക് പടി ഭാഗത്ത് എട്ടോന്നില്‍ ഫൈനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ വന്ന തൃശ്ശൂർ ചാവക്കാട് ഉഴവൂർ പറമ്പ് വീട്ടിൽ മുരളീധരൻ മകൻ ഹരിവിഷ്ണു (24) വിനെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരാഴ്ചയായി കോട്ടയം മാലി ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. സ്വർണ്ണം എന്ന വ്യാജേന മുക്കുപണ്ടം നൽകി അമ്പതിനായിരം രൂപ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടമയ്ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുമരകം എസ്എച്ച്ഓ ബിന്‍സ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.