09 July, 2022 10:18:37 PM


പാലാക്കരി ഫിഷ് ഫാമില്‍ കാളാഞ്ചി മത്സ്യകൂട് കൃഷിയും ഫ്‌ളോട്ടിങ് റസ്റ്റോറന്റും ആരംഭിച്ചു



വൈക്കം: മത്സ്യഫെഡിന്റെ ചെമ്പ് പാലാക്കരി ഫിഷ് ഫാമില്‍ കാളാഞ്ചി മത്സ്യകൂട് കൃഷിയും ഫ്‌ളോട്ടിങ് റസ്റ്റോറന്റും. മത്സ്യോല്‍പാദനം വര്‍ധിപ്പിക്കാനും അക്വാ ടൂറിസത്തില്‍ നൂതന സംവിധാനങ്ങളൊരുക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷത വഹിച്ചു. 

ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീല നവാസ്, മത്സ്യഫെഡ് ബോര്‍ഡ് അംഗങ്ങളായ ടി രഘുവരന്‍, ഗ്രാമപഞ്ചായത്ത് അംഗം സുനില്‍കുമാര്‍ മുണ്ടയ്ക്കല്‍, ഡി ബാബു, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ശ്രീവിദ്യ സുമോദ് ഡി.ജി.എം (അക്വാ.) എൻ. അനിൽ, ഫാം മാനേജർ നിഷ. പി, പ്രോജക്ട് ഓഫീസർ വിശ്വലക്ഷ്മി ദേവി. പി.വി എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K