12 July, 2016 08:32:49 PM
റിട്ട ഗസറ്റഡ് ഓഫീസര്‍മാരുടെ കുടിശിക ക്ലെയിം : പ്രീ ചെക് സമ്പ്രദായം നിര്‍ത്തലാക്കി
തിരുവനന്തപുരം: വിരമിച്ച ഗസറ്റഡ് ഓഫീസര്‍മാരുടെ കുടിശിക ഇനത്തിലുളള ക്ലെയിമുകള്‍ ലഭിക്കുന്നതിന് അക്കൗണ്ടന്റ് ജനറലിന്റെ പ്രീ ചെക് സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത് നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവായി. അവസാന ശമ്പള ബില്‍ മാറുന്നതിന് വകുപ്പധ്യക്ഷന്റെ സര്‍ട്ടിഫിക്കറ്റുകൂടി സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. എസ്.ഡി.ഒ സമ്പ്രദായം മാറ്റി ഡി.ഡി.ഒ സമ്പ്രദായം നടപ്പാക്കുകയും, ജീവനക്കാരുടെ ശമ്പളക്കണക്ക് സ്പാര്‍ക്കില്‍ ലഭ്യമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍. ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും കുടിശ്ശിക തീര്‍പ്പാക്കാനുളള ചുമതല ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസറുടെ ചുമതലയിലാണുളളത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് (P) നമ്പര്‍.89/2016/ഫിന്‍ തീയതി 02.07.2016.