02 July, 2022 08:30:55 PM


പോലീസ് റിക്രൂട്ട്മെന്റ്: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ ഗതാഗത നിയന്ത്രണം

 
കോട്ടയം: ഇന്‍ഡ്യ റിസര്‍വ്‌ ബറ്റാലിയനിലേക്ക് പോലീസ് കോണ്‍സ്റ്റബിള്‍മാരെ തിരഞ്ഞെടുക്കുന്നതിന് കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ Endurance test   ജൂലൈ 5 മുതല്‍ 13 വരെയും  19 മുതല്‍ 23 വരെയും രാവിലെ 6 മണി മുതല്‍ 10 മണി വരെ മണര്‍കാട് – ഏറ്റുമാനൂര്‍  ബൈപാസ് റോഡില്‍ വച്ച് നടക്കും. ഇതിന്റെ  ഭാഗമായി താഴെ പറയുന്ന ഗതാഗത നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. 

ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ ഈ ദിവസങ്ങളില്‍ രാവിലെ  6 മുതല്‍ 10 വരെ ഒറ്റവരി ഗതാഗതം  മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
മണര്‍കാട് - ഏറ്റുമാനൂര്‍ റോഡില്‍ പെരുമാനൂര്‍കുളം ജംഗ്ഷനില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക്‌ പോകുന്ന എല്ലാ വാഹനങ്ങളും മണര്‍കാട് പള്ളി ഒറവയ്ക്കല്‍ വഴി അയര്‍ക്കുന്നം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് തിരുവഞ്ചൂര്‍ റൂട്ടില്‍ പ്രവേശിച്ചു വാഴേപ്പടി ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ആറുമാനൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K