02 July, 2022 07:30:16 PM
കോട്ടയം ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച ഭാഗികമായി തുറന്നു പ്രവർത്തിക്കും
കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച ഭാഗികമായി തുറന്നു പ്രവർത്തിക്കും. സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും സെപ്റ്റംബർ 30 നകം തീർപ്പാക്കേണ്ടതുള്ളതിനാൽ സർക്കാർ ഓഫീസുകൾക്ക് ആവശ്യമെങ്കിൽ ജൂലൈ 3ന് തുറന്ന് പ്രവർത്തിക്കാമെന്ന നിർദ്ദേശം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വകുപ്പു മേധാവികൾക്ക് നൽകി.
അതേസമയം ഫയലുകൾ കെട്ടികിടക്കുന്നില്ലാത്ത ഓഫിസുകൾ പ്രവർത്തിക്കേണ്ടതില്ലെന്ന് അതത് വകുപ്പ് മേധാവികൾ നിർദേശം നൽകി.