07 June, 2022 06:40:51 PM
അലോട്ടിയുടെ സംഘാംഗത്തെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം: നരഹത്യാശ്രമം, കവർച്ച ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആര്‍പ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് ചക്കിട്ടപറമ്പില്‍ വീട്ടില്‍ രാജു ദേവസ്യയുടെ മകന്‍ അഖില്‍ രാജു (26) വിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് അഖില്‍ രാജുവിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായത്.
കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗവും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നതുമായ അഖിൽ രാജു ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ, ആലപ്പുഴ വള്ളികുന്നം എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വധശ്രമം, കവർച്ച, സംഘം ചേർന്ന് അതിക്രമിച്ചു കയറി ദേഹോപദ്രവമേൽപ്പിക്കുക തുടങ്ങിയ പ്രതിയാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുന്നതാണ്.