06 June, 2022 10:25:02 PM


പോക്സോ കേസിലെ പ്രതിക്ക് 8 വർഷം കഠിന തടവും 75,000/- രുപ പിഴയും ശിക്ഷ



ചങ്ങനാശ്ശേരി: മണിമല പോലീസ് സ്റ്റേഷൻ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി പത്തനംതിട്ട അടൂർ പന്നിവിഴ ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ എബ്രഹാം മകൻ ബിജോയി (41) യെ 8 വർഷം കഠിന തടവിനും 75,000/- രുപ പിഴയടക്കാനും ശിക്ഷിച്ചു. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. പ്രതിയെ കോട്ടയം ജില്ലാ ജയിലിൽ ആണ് തടവിൽ പാർപ്പിച്ചിട്ടുള്ളത്. കേസ് അന്വേഷിച്ചത് അന്നത്തെ മണിമല പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ജെബി. കെ. ജോൺ (റിട്ട), എ.എസ്.ഐ റോബി. ജെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K