23 May, 2022 11:28:10 PM
കടുത്തുരുത്തി ബാങ്ക് പ്രസിഡന്റിനെതിരേ കേരള കോൺഗ്രസ്-എം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി
കടുത്തുരുത്തി : യുഡിഎഫ് ഭരിച്ചിരുന്ന കടുത്തുരുത്തി ബാങ്ക് പ്രസിഡന്റിനെതിരേ കേരള കോൺഗ്രസ്-എം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചതോടെയാണ് പ്രസിഡന്റ് യു.പി.ചാക്കപ്പന് അധികാരം നഷ്ടമായത്.
15 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഒമ്പത്, കേരള കോണ്‍ഗ്രസ്-എം അഞ്ച്, കേരളാ കോണ്‍ഗ്രസ് - ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസിലെ മധു എബ്രഹാം, കെ.ആർ.
സജീവന്, സി.കെ. ശശി എന്നിവരാണ് കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസത്തെ പിന്തുണച്ചത്.