15 May, 2022 12:09:17 PM
കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ സുരക്ഷിതർ
കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. കോട്ടയം കുളത്തൂര്‍മൂഴി പാലത്തിന് സമീപപമാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായ്പൂര് ഭാഗത്ത് നിന്നും കുളത്തൂര്‍മൂഴിക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. പുല്ലില്‍ കയറി നിയന്ത്രണം വട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് വീഴുകയായിരുന്നു.