14 May, 2022 08:18:58 PM


ഡോക്ടറേയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ



മേലുകാവ് : മേലുകാവ് മായാപുരി ഭാഗത്തുള്ള യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്യാദ ലംഘനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇരുമാപ്ര ഭാഗത്ത് താമസിച്ച് വരുന്ന സാജന്‍ പാറശേരില്‍ എന്നയാളെ മേലുകാവ് പോലിസ് ഇന്‍സ്പെക്ടര്‍ സജീവ്‌ ചെറിയാന്‍റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു.

മേലുകാവ് പോലിസ് സ്റ്റേഷനില്‍ കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ ഡോക്ടറുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറേയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലും, കട്ടപ്പനയില്‍ എഎസ് ഐ യെ കുത്തി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലും, കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായ കൊലപാതക കേസിലും, മുട്ടം പോലിസ് സ്റ്റേഷനിലെ ഒരു വധശ്രമ കേസിലും ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.

കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്തു. എസ് ഐ നാസര്‍ പി.ജെ, എ എസ് ഐമാരായ പി.എന്‍. മനോജ്‌, അഷറഫ് എസ്, സിപിഒ മാരായ ഷിഹാബ്, നിസാം, രഞ്ജിത് വിജയന്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K