09 May, 2022 05:33:25 PM
കോട്ടയം കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് നാളെ അടച്ചിടും: ഗതാഗതം വലിയ അടിച്ചിറ ഗേറ്റ് വഴി
കോട്ടയം: കോട്ടയം-ഏറ്റുമാനൂർ റെയിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ലവൽ ക്രോസിംഗ് റോഡുകൾ ടാർ ചെയ്യുന്നതിനായി ഏറ്റുമാനൂർ- കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് നാളെ (മേയ് 10) രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അറിയിച്ചു. വാഹനഗതാഗതം വലിയ അടിച്ചിറ ഗേറ്റ് വഴി തിരിച്ചുവിടും.