04 July, 2016 07:35:35 PM


വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ ഇക്കൊല്ലം ആരംഭിക്കുന്ന നഴ്‌സിങ്, ഫാര്‍മസി, എം.എല്‍.റ്റി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.പി.റ്റി, ഒപ്‌റ്റോമെട്രോളജി, ബി.എസ്.എല്‍.പി, ബി.സി.വി.റ്റി, ഫാം.ഡി, എം.ആര്‍.റ്റി എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ അക്കാദമിക വിവരങ്ങള്‍ www.lbscentre.in- ല്‍ പ്രസിദ്ധീകരിച്ചു. അപാകതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എല്‍.ബി.എസ് ജില്ല ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ജൂലൈ എട്ടിന് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0471 - 2560361, 362, 363, 364, 365. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K