03 May, 2022 04:41:52 PM


കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിന് തീ പിടിച്ചു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിന് തീ പിടിച്ചു. കാർഡിയോളജി പരിസരത്തു നിന്നു തീയും, പുകയും ഉയരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ജനറേറ്റർ സ്ഥാപിച്ച ഭാഗത്തെ അഗ്നിബാധ കണ്ടത്. തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് വിവരം അറിയിച്ചതനുസരിച്ച് കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K