26 April, 2022 07:11:32 PM


സ്പെഷ്യൽ ഡ്രൈവ് : കോട്ടയം ജില്ലയിൽ ഇന്നലെ 48 കേസുകൾ രജിസ്റ്റർ ചെയ്തു



കോട്ടയം: വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനുമായി ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്റ്റേഷൻ ഹൌസ് ഓഫിസർമാരെ ഉൾപ്പെടുത്തി ഏപ്രിൽ 25ന് നടത്തിയ പ്രത്യേക പരിശോധനയിൽ 48 കേസുകൾ രജിസ്റ്റർ ചെയ്തു.

3638 വാഹനങ്ങൾ പരിശോധിച്ചതില്‍  മദ്യപിച്ച് വാഹനമോടിച്ച 30 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. അബ്കാരി നിയമപ്രകാരം 123 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചവര്‍ക്കെതിരെ 18 കേസുകളും രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K