22 April, 2022 06:32:39 PM
മത്സ്യമാർക്കറ്റുകളിൽ പരിശോധന; കോട്ടയം ജില്ലയിൽ പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു
കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകളിൽ നിന്നായി 53 സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. വിവിധ മത്സ്യങ്ങളുടെ 23 സർവെയിലൻസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. റാപ്പിഡ് ഡിറ്റെക്ഷൻ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അലക്സ് കെ. ഐസക് അറിയിച്ചു.