07 April, 2022 06:16:58 PM
ബസ് സ്റ്റാന്‍റില്‍ നിന്നും മണ്ണും ചെളിയും റോഡിലേക്ക്: കോട്ടയം ടി.ബി.റോഡ് അപകടക്കെണിയായി
കോട്ടയം: നവീകരണത്തിനായി പൊളിച്ച കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റില്‍നിന്നുള്ള മണ്ണും ചെളിയും റോഡിലേക്കൊഴുകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതിനിടെ രണ്ടിലധികം ബൈക്ക് യാത്രക്കാർ ഇവിടെ മറിഞ്ഞ് വീണു. പരിക്കേറ്റ ഇവരെ ടാക്സി ഓട്ടോ തൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മഴ കനത്തതോടെ കെഎസ്ആര്‍ടിസിയുടെ മുന്‍ ഭാഗത്ത് ടി.ബി.റോഡ് ചെളിക്കുളമായിമാറി. കെഎസ്ആർടിസിയുടെ കെട്ടിടം പൊളിച്ചതിന്‍റെ ഭാഗമായുണ്ടായ പൊടിയും ചെളിയും കനത്ത മഴയിൽ ഒഴുകി എത്തിയതാണ് യാത്രക്കാർക്ക് വിനയായത്. റോഡ് ചെളിക്കുളമായതോടെ ഇവിടെ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോ, ടാക്സി തൊഴിലാളികളും ബുദ്ധിമുട്ടിലായി. പകൽ കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ പ്രശ്നം രൂക്ഷമായേക്കും.