01 April, 2022 06:10:50 PM


അളവുതൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കൽ അദാലത്ത്; അപേക്ഷ ഏപ്രില്‍ 10 വരെ



കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തിൽ  അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാനാകാതെ  കുടിശ്ശിക വന്ന തുകയിൽ  ഇളവു നല്‍കുന്നതിന് അദാലത്ത് നടത്തും. താല്‍പ്പര്യമുള്ളവര്‍  അതത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഏപ്രില്‍ 10 നകം  അപേക്ഷ നൽകണം.

ഫോൺ: കോട്ടയം-0481 2582998, കാഞ്ഞിരപ്പള്ളി - 04828 225423, ചങ്ങനാശ്ശേരി - 0481 2412155, പാലാ -04822 2138860, വൈക്കം -04829 214140.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K