31 March, 2022 07:29:39 PM
വ്യാപാര ലൈസൻസ്: അപേക്ഷ സ്വീകരിക്കാതിരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി
ഏറ്റുമാനൂര്‍: കെട്ടിടനികുതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടികാട്ടി വ്യാപാര ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിയ്ക്കാതിരിയ്ക്കുവാൻ പാടില്ലെന്ന് ഹൈക്കോടതി. ഏറ്റുമാനൂർ നഗരസഭയുടെ നടപടികള്‍ക്കെതിരെ തങ്ങള്‍ സമർപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്‍റ് എന്‍.പി.തോമസ് അറിയിച്ചു.