30 March, 2022 12:38:55 PM


പാ​ലാ ഭ​ര​ണ​ങ്ങാ​ന​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു



പാ​ലാ: ഭ​ര​ണ​ങ്ങാ​ന​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചൂ​ണ്ട​ച്ചേ​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ മെക്കാനിക്കൽ വി​ദ്യാ​ർ​ഥി​ ഷെ​ബി​ൻ മാ​ത്യു (20) ആ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഭരണങ്ങാനം മേരി ഗിരി ഹോസ്പിറ്റലിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റും പെട്ടിക്കടയുമിരിക്കുന്ന ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഷെബിൻ ബൈക്കിന്‍റെ പിന്നിലിരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വിദ്യാർഥി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബൈക്ക് ആകെ തകർന്ന അവസ്ഥയിലാണ്. വീടെടുത്തു താമസിക്കുന്ന വിദ്യാർഥികൾ രാത്രിയിൽ ഭക്ഷണം കഴിക്കാൻ തട്ടുകട അന്വേഷിച്ചു രണ്ടു ബൈക്കുകളിലായിട്ടാണ് പോയത്. പിന്നിൽ പോയ ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ വന്നവരെ കാണാതിരുന്നതിനെത്തുടർന്ന് മുന്നിൽ പോയ സംഘം അന്വേഷിച്ചു തിരികെ ചെന്നപ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടു കിടക്കുന്നതു കണ്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K