17 March, 2022 08:31:55 PM
ആട് മോഷണം: ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
പാലാ: വെള്ളിയേപ്പള്ളി ഭാഗത്തുനിന്നും ആടിനെ മോഷ്ടിച്ച സംഭവത്തില്‍ ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വെള്ളിയേപ്പള്ളി പതിയില്‍ ജിസ്മോന്‍ ജോസഫ് വക ഉദ്ദേശം 20000 രൂപ വില വരുന്ന ആടിനെ തീറ്റിക്കുന്നതിനായി കെട്ടിയിട്ടിരുന്ന സ്ഥലത്തു നിന്നും കഴിഞ്ഞ 16ന് പകൽ 03.00 മണിയോടെയാണ് മോഷ്ടിച്ചത്. ഏറ്റുമാനൂര്‍ ലൈലമന്‍സില്‍ (എല്ലുംകുന്നേല്‍) റഹിമിന്‍റെ മകന്‍ ഷിഫാസ് റഹീം(19) , പ്യാരുകുളത്ത് ഷാജിയുടെ മകന്‍ സഹില്‍ പി.എസ്,. (28), മങ്ങരകലുങ്ക് മനുമന്നത്തൂര്‍ വീട്ടില്‍ ഹരീഷ് മനു (20) എന്നിവര്‍ മോഷ്ടിച്ച ആടിനെ ഓട്ടോറിക്ഷയില്‍ കയറ്റി സ്ഥലംവിടുകയായിരുന്നു. പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി, എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.