14 March, 2022 10:20:48 PM
വിവാഹവാഗ്ദാനം നല്‍കി സ്വർണ്ണ ഉരുപ്പടികൾ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
മണിമല: വൈവാഹിക പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചശേഷം സ്വർണ്ണ ഉരുപ്പടികൾ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. എറണാകുളം ഉദയംപേരൂര്‍ വിഷ്ണുകൃപയില്‍ രാമചന്ദ്രന്‍റെ മകന്‍ അയ്യപ്പദാസ് (31) ആണ് മണിമല പോലീസിന്‍റെ പിടിയിലായത്. ആദ്യവിവാഹ ബന്ധം വേർപെടുത്തിയ വകയിൽ ലഭിക്കാനുള്ള 9 പവൻ സ്വർണ്ണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഫെബ്രുവരി 7ന് യുവതിയില്‍നിന്നും 17 gm സ്വർണ്ണ ഉരുപ്പടികൾ തട്ടിയെടുത്തത്. എസ്എച്ച്ഓ ഷാജിമോൻ ബി, എസ്ഐ ബോബി വർഗ്ഗീസ്, എഎസ്ഐമാരായ സുനിൽകുമാർ എം. ജെ, സുബാഷ് ഡി, ജോഷി എം. ജെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജി കുട്ടപ്പൻ, പ്രതാപ് വി.ബി, പ്രദീപ് കുമാർ സി.വി. എന്നിവരുടെ നേത്യത്വത്തിലാണ് അറസ്റ്റ് ചെയ്തത്.