06 March, 2022 12:32:33 PM


ഏറ്റുമാനൂര്‍ നഗരത്തില്‍ അഗ്നിബാധ; ഒഴിവായത് വന്‍ദുരന്തം



ഏറ്റുമാനൂര്‍: നീണ്ടൂര്‍ റോഡില്‍ പൊതുമരാമത്ത് വകുപ്പ് എക്സൈസ് ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന കോമ്പൗണ്ടില്‍ അഗ്നിബാധ. ഓട്ടോറിക്ഷാതൊഴിലാലികളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും സമയബന്ധിതമായ ഇടപെടല്‍മൂലം ഒഴിവായത് വന്‍ ദുരന്തം. 

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു പിന്നിലെ ചവറില്‍നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. നിമിഷനേരംകൊണ്ട് തീ ആളിപടരുകയായിരുന്നു. എക്സൈസ് വകുപ്പ് വിവിധ കേസുകളില്‍ തൊണ്ടിയായി പിടിച്ചെടുത്തതുള്‍പ്പെടെ അമ്പതിലധികം വാഹനങ്ങള്‍ ഇതിനടുത്ത് കിടപ്പുണ്ടായിരുന്നു. 

തീ പടരുന്നത് കണ്ടത് നീണ്ടൂര്‍ റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്. ഇവരോടൊപ്പം എക്സൈസ് ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ചും മറ്റും തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.  അഗ്നിബാധയുടെ കാരണം അജ്ഞാതമാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K