03 March, 2022 07:48:44 PM


ക്ലീൻ കേരള കമ്പനിയിൽ എഞ്ചിനീയറിംഗ് ഇന്‍റേൺ നിയമനം; അപേക്ഷ മാർച്ച് ഏഴിനകം



കോട്ടയം: കോട്ടയം ജില്ലയിൽ എഞ്ചിനീയറിംഗ് ഇന്റേണിനെ നിയമിക്കുന്നതിന് ക്ലീൻ കേരള കമ്പനി അപേക്ഷ ക്ഷണിച്ചു. 2021 ൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയവരും പരിസ്ഥിതി - ശാസ്ത്രീയ മാലിന്യ സംസ്ക്കരണ മേഖലകളിൽ ഫീൽഡ്  തല പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് താത്പ്പര്യമുള്ളവരുമാകണം.  ഒരു വർഷത്തേക്കാണ് നിയമനം. നിശ്ചിത ഓണറേറിയവും യാത്രാബത്തയും അനുവദിക്കും. താത്പര്യമുള്ളവർ sanchu.ckcl@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് ഏഴിനകം ബയോഡേറ്റ അയയ്ക്കണം. ഫോൺ: 7558084499


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K