02 March, 2022 07:34:46 PM
ഗുരുതര കുറ്റകൃത്യങ്ങൾ: കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ പനച്ചിക്കാട് വില്ലേജ് പൂവന്തുരുത്ത് കരയിൽ ചൂളക്കവല ഭാഗത്ത് മഠത്തിൽ വീട്ടിൽ ലാൽജി മകൻ ഹീരാലാലിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഹീരാലാലിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.
കോട്ടയം ഈസ്റ്റ്, മണർകാട് പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നരഹത്യാശ്രമം, കവർച്ച, നിരോധിത മയക്കുമരുന്ന് ഉൽപ്പനങ്ങൾ കൈവശം വെയ്ക്കുക, ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുന്നതാണ്