25 February, 2022 02:25:13 PM
കോട്ടയത്ത് മീൻകടകളിൽ നിന്ന് പഴകിയ നൂറു കിലോയിലധികം വരുന്ന മീൻ പിടിച്ചെടുത്തു
കോട്ടയം: മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പും, ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധയിൽ പഴകിയ മീൻ പിടിച്ചെടുത്തു. പുലർച്ചെ അഞ്ചു മണിയോടെ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പഴകിയ മീൻ കണ്ടെത്തിയത്.
മാസങ്ങളോളം ഈ മീനിനു പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായത്. ഇവിടെ നിന്നും മീൻ വാങ്ങിക്കഴിച്ച പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരിൽ ചിലർ പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പുലർച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയത്.