14 February, 2022 08:27:49 AM
ഏറ്റുമാനൂർ പേരൂരിൽ എ ടി എം കുത്തി തുറന്ന് മോഷണശ്രമം: പ്രതി പിടിയിൽ
കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ പുളിമൂട് കവലക്കു സമീപം എസ്ബിഐയുടെ എ ടി എം കുത്തി തുറന്ന് മോഷണശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി അപ്പുവിനെയാണ് ഇന്നലെ രാത്രി പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 30ന് പുലർച്ചെ 2.30 മണിയോടെ ആയിരുന്നു സംഭവം.
സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. 2019ൽ കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണശ്രമത്തിന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് പേരൂരിൽ കവർച്ചക്ക് ശ്രമിച്ചത്. നേരത്തെ പുനലൂരിലും ഇയാൾ മോഷണ ശ്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും