11 February, 2022 10:03:01 PM


തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച; പ്രതി പിടിയിൽ



വൈക്കം: തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്‍റെ പടിഞ്ഞാറുവശം വാതിലിന്‍റെ പൂട്ട്തകര്‍ത്ത് ഓഫീസിനുളളില്‍ കയറി മേശവലിപ്പില്‍ പൂട്ടി  സൂക്ഷിച്ചിരുന്ന 16300 രൂപ  മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.  കൊല്ലം കരവലൂർ വില്ലേജ് വട്ടമൺ സജിമന്ദിരത്തിൽ വീട്ടിൽ രവീന്ദ്രൻ പിള്ളയുടെ മകൻ സനോജിനെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. അന്തർജില്ലാ മോഷ്ടാവായ സനോജ് പുനലൂർ, അഞ്ചൽ, പാലോട്, ചടയമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ ആകെ 9 മോഷണകേസ്സുകളിൽ  പ്രതിയുമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K