11 February, 2022 09:32:09 PM


അതിരമ്പുഴ ആശുപത്രിയിലേക്കാണോ യാത്ര; എങ്കില്‍ ആദ്യം സര്‍ക്കസ് അഭ്യസിക്കൂ...



ഏറ്റുമാനൂര്‍: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിരമ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചെല്ലുന്ന രോഗികള്‍ ആദ്യം സര്‍ക്കസ് അഭ്യസിക്കണം. അല്ലെങ്കില്‍ ചുരുങ്ങിയത് നന്നായി ചാടാനെങ്കിലും പഠിച്ചിരിക്കണം. റോഡരികില്‍ ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ മാര്‍ഗതടസം സൃഷ്ടിച്ച് പൊതുമരാമത്ത് വകുപ്പ് പണിതിരിക്കുന്ന ഓട തന്നെ പ്രശ്നം.

രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ അത് ഇരുചക്രവാഹനമായാലും ആശുപത്രി വളപ്പിലേക്ക് പ്രവേശിക്കാനാവില്ല. റോഡില്‍നിന്ന് രോഗികളെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. നിർമാണം നടക്കുന്ന റോഡിന്‍റെ പല ഭാഗങ്ങളിൽ പോക്കറ്റ് റോഡുകളിലേക്കും വീടുകളിലേക്കും കടക്കുന്നതിനും തടസങ്ങളുണ്ട്. 

തടസം എത്രയും വേഗം ഒഴിവാക്കി രോഗികൾക്ക് ആശുപത്രിയിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കുര്യൻ കെ എസ് ടി പി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K