07 February, 2022 07:52:54 AM
ഒരാഴ്ച്ച നീണ്ട ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാൻ തയ്യാറെടുത്ത് വാവ സുരേഷ്
കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ആകും. വാവ സുരേഷിൻ്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
എന്നാൽ അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.
ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ച് നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് വാവ സുരേഷിൻ്റെ ജീവൻ രക്ഷിക്കാനായത്.