05 February, 2022 08:15:35 PM


കോട്ടയം ജില്ല ബി വിഭാഗത്തിൽ : പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ പരിഷ്ക്കരിച്ചു



കോട്ടയം: ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ ഡോ.പി.കെ ജയശ്രീ ഉത്തരവായി. 

രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര - സാമുദായിക പൊതുപരിപാടികൾ ഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. 

വിവാഹം , മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ 
അനുവദിക്കുകയുള്ളു. 

ജനുവരി 23,30 തിയതികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ ഫെബ്രുവരി ആറിനും ( ഞായർ) തുടരുന്നതാണ്. 

അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും. 

ഫെബ്രുവരി 7 മുതൽ ജില്ലയിലെ 10 ,11,12 ക്ലാസുകൾ ബിരുദ,ബിരുദാനന്തര ക്ലാസുകൾ , ട്യൂഷൻ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  പ്രവർത്തിക്കാം. 

ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളു. 

ഫെബ്രുവരി ആറിനും 20 പേരെ ഉൾപ്പെടുത്തിയുള്ള ആരാധന നടത്താം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K