03 February, 2022 05:49:21 PM
കോവിഡ് മരണം: കോട്ടയം ജില്ലയില്‍ ആശ്രിതർക്ക് നൽകിയത് 12.90 കോടി രൂപ
കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായി 12,90,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2581 അപേക്ഷകര്‍ക്കാണ് ധനസഹായം നൽകിയത്. ധനസഹായത്തിനായി 2714 അപേക്ഷകളാണ് ലഭിച്ചത്. 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്.