02 February, 2022 06:29:41 PM


വാഹന നികുതി കുടിശിക; ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ



കോട്ടയം: 2016 മാർച്ച് 31 നോ അതിനു മുമ്പോ ഉള്ള കാലയളവിൽ നികുതി കുടിശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക നിശ്ചിത ശതമാനം കുറച്ച് അടച്ചു തീർക്കാൻ മാർച്ച് 31 വരെ അവസരം. 


സ്വകാര്യ വാഹനങ്ങൾക്ക് അധിക നികുതിയും പലിശയും ഉൾപ്പടെയുള്ള തുകയുടെ 40 ശതമാനവും പൊതുകാര്യ വാഹനങ്ങൾക്ക് 30 ശതമാനവും മാത്രം അടച്ച് നികുതിബാധ്യതയിൽ നിന്നും ഒഴിവാകാം. തുടർന്ന് വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ നിയമനടപടികൾ ഒഴിവാക്കി രജിസ്‌ട്രേഷൻ റദ്ദാക്കാം.


വാഹനം നിലവിലില്ല എന്നുള്ള സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തിൽ ഉടമയോ അനന്തരാവകാശിയോ കോട്ടയം ആർ ടി ഓഫീസിലോ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ എന്നീ സബ് ആർ.ടി ഓഫീസുകളിലോ നൽകി നികുതി അടച്ച് റവന്യൂ റിക്കവറി നടപടി ഒഴിവാക്കാം. ഫോൺ: 0481 2560429.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K