31 January, 2022 03:27:23 PM


കോതനല്ലൂരില്‍ കാറിടിച്ച് തൃശൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം



ഏറ്റുമാനൂര്‍: കോതനല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഈബി കരാര്‍ ജീവനക്കാരനായ തൃശൂര്‍ പുന്നയൂര്‍ക്കളം തണ്ടക്കുളം രാജപ്പന്‍റെ മകന്‍ ഷാന്‍റി (52) ആണ് മരിച്ചത്. ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ കോതനല്ലൂരില്‍ ഇന്ന് പകല്‍ ഒന്നര മണിയോടെയായിരുന്നു  അപകടം. ഉടനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 



കടുത്തുരുത്തി ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്നും വന്ന കാറിടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ ഷാന്‍റി ജോലിസംബന്ധമായി ഏറ്റുമാനൂരിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K