07 January, 2022 06:55:48 PM
എരുമേലിയിൽ മദ്യനിരോധനം; മറ്റു ലഹരിവസ്തുക്കളുടെ വിപണനവും തടഞ്ഞു
കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് - എരുമേലി പേട്ട തുള്ളൽ, ചന്ദനക്കുടം എന്നിവയോടനുബന്ധിച്ച് ജനുവരി 10, 11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവായി. മറ്റു ലഹരിവസ്തുക്കളുടെ വിപണനത്തിനും നിരോധനമേർപ്പെടുത്തി. പ്രദേശത്തെ മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവിൽ മദ്യം, മറ്റു ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.