07 January, 2022 10:09:29 AM
മെഡി. കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; അന്വേഷണം നടത്താൻ സമിതി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. നഴ്‌സിംഗ് ഓഫീസര്‍, സുരക്ഷാതലവന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.
അതേസമയം, ആണ്‍ സുഹൃത്ത് ഇബ്രാഹിം മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ ഇബ്രാഹിമിൽ തനിക്കുണ്ടായ കുഞ്ഞാണെന്ന് കാണിച്ചു ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് നീതു പറയുന്നത്. കൂടാതെ, നീതുവിന്‍റെ പക്കല്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങുന്നതിനും വേണ്ടിയായിരുന്നു നീതു നാടകമൊരുക്കിയത്.