06 January, 2022 08:08:06 PM


സാമ്പത്തികതര്‍ക്കം: അമ്മയെ വെട്ടി കൊല്ലാനൊരുങ്ങിയ മകന്‍ പോലീസ് കസ്റ്റഡിയില്‍



ഏറ്റുമാനൂര്‍: സാമ്പത്തികകാര്യത്തെതുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ അമ്മയ്ക്ക് നേരെ വടിവാള്‍ വീശി യുവാവ്. സംഭവത്തില്‍ കാണക്കാരി കുറുമുള്ളൂര്‍ മെതിപ്പുരംതൊട്ടിയില്‍ വിശ്വനാഥന്‍റെ മകന്‍ വിനീതിനെ (36) ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. അമ്മ അജിതയോട് വീടിന്‍റെ ആധാരം ചോദിച്ചുകൊണ്ടായിരുന്നു വഴക്കിന് തുടക്കം. ആധാരം കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെ വടിവാള്‍ എടുത്തു വീശുകയായിരുന്നു. അജിത കൃത്യസമയത്ത് ഒഴിഞ്ഞുമാറിയതിനാല്‍ ജീവഹാനി ഉണ്ടായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K