25 December, 2021 05:30:26 PM
വയനാട്ടില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി ഭാര്യയെന്ന് പൊലീസ്
കല്‍പ്പറ്റ: വയനാട് മാനികാവിൽ വയോധികൻ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി ഭാര്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വിക്രംനഗർ സ്വദേശി ദാമോദരനെ കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് സമീപത്തെ പണിശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യ ലക്ഷ്മിക്കുട്ടി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 15 വർഷത്തോളമായി ലക്ഷ്മിക്കുട്ടിയും ദാമോദരനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. ലക്ഷ്മിക്കുട്ടി തലയ്ക്കും കൈക്കും പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിലാണ്. പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്ന ഇവരെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.