18 December, 2021 04:43:54 PM
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ അഗ്നിബാധ: ആളപായമില്ല
കോട്ടയം: മെഡിക്കൽ കോളജ് പരിസരത്ത് വൻ അഗ്നിബാധ. ആശുപത്രിയിലെ മാലിന്യം നിക്ഷേപിക്കുന്ന ഭാഗത്താണ് തീപിടിച്ചത്. മാലിന്യ നിക്ഷേപത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിവരം ഫയർഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.