29 November, 2021 09:49:14 PM


കോട്ടയം മെഡിക്കൽ കാേളജിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ




കോട്ടയം: മെഡിക്കൽേ കാേളജ് ക്യാൻസർ വാർഡിന്റെ മുന്നിൽ നിന്നും രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. മുവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ കഴപ്പുരയ്ക്കല് വീട്ടിൽ കുഞ്ഞ്മുഹമ്മദ് മകൻ ഷാജി കെ കെ (43), മുവാറ്റുപുഴ മുളവൂര് മുങ്ങച്ചാല് സ്ക്കൂള്പടി ഭാഗത്ത് മറവുംചാലില് ജോണിന്റെ മകൻ സജീവ്, മുവാറ്റുപുഴ വാളകം കുന്നക്കാല്  സിടിസി ഭാഗത്ത് തേവര് മഠത്തില് സുകുമാരന് മകന് 
അനില് ടി എസ്സ് എന്നിവരാണ് പെരുമ്പാവൂർ, മുവാറ്റുപുഴ എന്നിവിടങ്ങളില് നിന്നും ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

മാതാവിന് ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ടു എത്തിയ തിടനാട് ചേറ്റുതോട് സ്വദേശിയായ നാരായണന്റെ ഓട്ടോറിക്ഷയാണ് കാണാതായത്. ഉച്ചയ്ക്ക 2.00 മണിേയാെട പാർക്ക് ചെയ്തിരുന്ന  ഓട്ടോറിക്ഷ തിരിെക എടുക്കുന്നതിനായി 6.00 മണിേയാെടെ എത്തിയപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. ഉടനെ ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K