18 November, 2021 12:59:42 PM
വസ്ത്രം മാറ്റാതെ സ്വകാര്യഭാഗത്ത് പിടിക്കുന്നതും പീഡനം: ഹൈകോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: പോക്സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവ്. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാറും ദേശീയ വനിത കമ്മീഷനും സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ സ്വമേധയ കേസെടുക്കണമെന്ന് അറ്റോണി ജനറലും നിര്‍ദേശിച്ചു.
ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്ന നിര്‍ണായക പരാമര്‍ശമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. വസ്ത്രത്തിന്റെ മറയില്ലാതെ കുട്ടികളുടെ സ്വകാര്യ അവയവങ്ങളുടെ ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിച്ചാല്‍ മാത്രമേ പോക്സോ നിയമത്തിലെ എഴാം വകുപ്പ് ചുമത്താനാകുവെന്നായിരുന്നു ബോംബെ ഹൈകോടതി നാഗ്പുര്‍ ബെഞ്ചിെന്റ നിരീക്ഷണം.
വസ്ത്രം അഴിപ്പിച്ചോ വസ്ത്രത്തിനടിയിലൂടെയോ ചര്‍മത്തില്‍ സ്പര്‍ശിക്കാത്ത പക്ഷം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധിച്ചത്. 12കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ കീഴ്കോടതി ശിക്ഷിച്ച പ്രതിയുടെ അപ്പീലിലാണ് വിവാദ നിരീക്ഷണം. പ്രതി പെണ്‍കുട്ടിയുടെ വസ്ത്രമൂരി സ്വകാര്യ അവയവത്തിെന്റ ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിച്ചെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കാത്തതിനാല്‍ സ്ത്രീയെ അപമാനിച്ചതിന് ഐ.പി.സിയിലെ 354 വകുപ്പു മാത്രമേ ചുമത്താനാകൂവെന്ന് പറഞ്ഞ കോടതി ശിക്ഷ ഒരു വര്‍ഷമായി കുറച്ചു.
പോക്സോ നിയമം ചുമത്തുമ്ബോള്‍ വ്യക്തവും കൃത്യവുമായ തെളിവു വേണമെന്നും കോടതി പറഞ്ഞു. 2016ല്‍ പ്രതി പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് വീടിനകത്ത് കൊണ്ടുപോയി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വസ്ത്രത്തിെന്റ മറയില്ലാതെ സ്പര്‍ശിച്ചാല്‍ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്