26 July, 2025 01:06:42 PM
ചിങ്ങമാസത്തിൻ്റെ വരവ് അറിയിച്ച് നാട്ടിൽ പുറങ്ങളിലെ പറമ്പുകളിൽ കൃഷണകിരീട പൂവുകൾ വിടർന്നു
രാജേഷ് കുര്യനാട്

കുറവിലങ്ങാട്: കർക്കിടകത്തിൻ്റെ പാതിയോടെ ഗ്രാമപ്രദേശങ്ങളിലെ പറമ്പുകളിലും മറ്റും സാധാരണ ആയി കാണുന്ന ചെടിയായ കൃഷ്ണകിരീടം. പൂവ് ചൂടി നിൽക്കും ചിങ്ങമാസത്തിൻ്റെ വരവ് അറിയിക്കാനാണ് ഇവ പൂക്കുന്നതെന്ന് പഴമക്കാർ പറയുന്നു. ഈ ചെടി റെഡ് പഗോഡ ട്രീ എന്ന ശാസ്ത്രനാമത്തിലും അറിയപ്പെടുന്നു. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരുന്നത്.
ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്. ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഒരുക്കാനുമാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്. മാത്രമല്ല നിരവധി ശലഭങ്ങളെ ആകർഷിക്കുന്ന ഒന്നുകൂടി ആണിത്. പൂത്ത് തുടങ്ങിയാൽ ആറുമാസത്തോളം നീളും അത് പൂർണമായും വിരിഞ്ഞ് തീരുന്നതിന് വേണ്ടി, അത്കൊണ്ട് തന്നെ കൃഷ്ണകിരീടത്തിന് ആറു മാസച്ചെടിയെന്ന വിളിപ്പേര് കൂടിയുണ്ട് ഇതിന്.