22 July, 2025 09:08:51 AM


ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ രാജിവെച്ചു



ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​​ഗ്ദീപ് ധൻകർ രാജിവെച്ചു. ആരോ​ഗ്യപരമായ കാരണങ്ങളാൽ രാജിവെച്ചന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവരോട് കൃതജ്ഞത അർപ്പിക്കുന്നുവെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു.

ഉപരാഷ്ട്രപതി രാജിവച്ച് 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിയെ നിയമിക്കണം. ഇതിനുവേണ്ടി തിരഞ്ഞെടുപ്പ് നടത്തണം. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് വോട്ടർമാരുടെ തിരഞ്ഞെടുപ്പ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K