24 July, 2025 06:37:42 AM


കുമരകം പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിലെ മോഷണം; അന്യസംസ്ഥാനക്കാരനായ മോഷ്ടാവ് അറസ്റ്റിൽ



കുമരകം: പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിലെ മോഷണം അന്യസംസ്ഥാനക്കാരനായ മോഷ്ടാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ സംസ്ഥാനത്ത് സൗത്ത് 24 പരഗണാസ് ജില്ലയിൽ കെനി ഗ്രാമത്തിൽ  കാക് ദ്വീപ് P O ൽ 7 നമ്പർ ഗോപാൽപൂർ ഭാഗത്ത് മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ (32) ആണ് കുമരകം പോലീസിന്റെ പിടിയിലായത്.

 22 7 2025 തീയതി വെളുപ്പിന് 1. 30 മണിയോടെ ക്ഷേത്ര പരിസരത്ത് കടന്നുകയറി ക്ഷേത്രത്തിൽ നിത്യോപയോഗത്തിൽ ഇരിക്കുന്ന  ഓട് കൊണ്ട് നിർമ്മിച്ച ആറു വിളക്കുകളും, നാല് ഉരുളികളും, ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന മുതലുകൾ മോഷണം ചെയ്തു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ ക്ഷേത്രം ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി അനേകം സിസിടിവി ക്യാമറകളുടെയും സാക്ഷി മൊഴികളുംടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന സ്വഭാവമില്ലാത്ത ഇയാളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു.

കുമരകം ഐപി എസ്എച്ച്ഒ ഷിജി കെ, എസ് ഐ ഹരിഹരകുമാർ, എഎസ് ഐ ജയശ്രീ, സി.പി.ഒമാരായ സുമോദ്, ജാക്സൺ എന്നിവർ അടങ്ങുന്ന അന്വേഷണസംഘം ഇന്ന് (13-07-2025) ഉച്ചയോടെ ഇല്ലിക്കൽ ഭാഗത്ത് വെച്ച് സിസിടിവി ദൃശ്യങ്ങളുമായി സാദൃശ്യമുള്ള ഒരാളെ കാണുകയും ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ പക്കൽ നിന്നും നിരോധിത ലഹരി വസ്തുവായ കഞ്ചാവ് കണ്ടെത്തുകയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. മോഷണക്കേസിലെ ദൃശ്യവുമായി സാദൃശ്യം ഉള്ളതിനാൽ ഇയാളെ ദ്വിഭാഷയായ ഹോം ഗാർഡ് ജയപ്രകാശിന്റെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K