09 November, 2021 04:51:23 PM


നവംബര്‍ 12 ന് കോട്ടയത്ത് ഡിജിപിയുടെ പരാതിപരിഹാര അദാലത്ത്



കോട്ടയം: പോലീസ് ആസ്ഥാനത്തു നിന്ന് വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഡി.ജി.പി യെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉള്ളതിനാല്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലകളിലും പൊതുജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിൽ നവംബര്‍ 12 ന് രാവിലെ 11.00 മണി മുതൽ അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് നവംബര്‍ 10-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ, spktym.pol@kerala.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ആയോ പരാതികൾ സമർപ്പിക്കാവുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K