07 November, 2021 01:23:33 PM
കെ എസ് ആർ ടി സി ബസ് ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
കോട്ടയം: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറുപ്പന്തറ ഇലവത്തിൽ രഞ്ജിത്ത് (29) ആണ് മരിച്ചത്. എം സി റോഡിൽ നീലിംമംഗലം പാലത്തിൽ ഞായറാഴ്ച രാവിലെ 5 മണിക്ക് ശേഷമായിരുന്നു അപകടം. കുറുപ്പന്തറയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുമെത്തിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ നിശേഷം തകർന്നു. പാലത്തില്‍ തെളിഞ്ഞുനിന്ന കമ്പിയില്‍ തട്ടി ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗാന്ധിനഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.